മുപ്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷം വീണ്ടും അവർ ഒത്തുകൂടി.

1989-90 കാലയളവിൽ തിരൂർ നിറമരുതൂർ ഹൈസ്കൂളിൽ നിന്നും പടിയിറങ്ങിയ കൂട്ടായിമയായ മഴവില്ല് ഗ്രൂപ്പ്ന്റെ ജനറൽ ബോഡി യോഗം തിരൂർ താഴെപാലം മോർണിംഗ് സ്റ്റാർ ഓഫീസിൽ സംഘടിപ്പിച്ചു. ജനറൽ ബോഡിയുടെ ഉത്ഘാടന കർമ്മം മഴവില്ല് ബാച്ചിലെ സഹപാടിയും മലപ്പുറം സബ് ഇൻസ്‌പെക്ടർ കൂടിയായ സുഗുണൻ കാവുങ്ങൽ നിർവഹിച്ചു. വരും തലമുറയ്ക്ക് പോലും പ്രചോദനമാകുന്ന ഇത്തരം കൂട്ടായ്മകൾക്ക് ഒരുപാട് പ്രസക്തിയുണ്ടന്നും, നമ്മുടെ സഹപാടികളിൽ പ്രയാസം അനുഭവിക്കുന്നവരുടെ താങ്ങും, തണലുമായി ഞമ്മൾ അവരുടെ കൂടെ ഉണ്ടാകണമെന്നും, സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ആരാചകത്തിനെതിരെ ബോധവൽക്കരവും, മറ്റു പരിപാടികളും സംഘടിപ്പിക്കാൻ നമ്മുടെ ഈ കൂട്ടായിമ്മക്ക് കഴിയണമെന്നും അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.ജീവിത തിരക്കിനിടയിലും ഇത്തരം കൂട്ടായിമകൾ സംഘടിപ്പിക്കാൻ നിങ്ങൾക്ക് കഴിഞ്ഞതിൽ അതിയായ സന്ദോഷം ഉണ്ടന്നും, മറ്റു ഗ്രൂപ്പുകളെ അപേക്ഷിച്ചു നോക്കുകയാണെങ്കിൽ തികച്ചും ഒരു മാതൃക ഗ്രൂപ്പാണ് നമ്മുടേതന്നും സുഗുണൻ സാർ കൂട്ടിച്ചേർത്തു.റിപ്പോർട്ട് അവതണം സുഹറ കാളിയാടനും, മുഹമ്മദ് ഷംസീറും അവതരിപ്പിച്ചു.ഗ്രൂപ്പ് രൂപീകരണത്തിന് ശേഷം ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ടന്നും അതിൽ ഒന്നാണ് നിറമരുതൂർ ഹൈസ്കൂളിൽ നിർമിച്ച ദിശാ ബോർഡന്നും, അടുത്ത മാസം ഫെബ്രുവരി പത്താം തിയതി തിരൂർ സാംസ്‌കാരിക സമുച്ചയത്തിൽ വെച്ചു കൊണ്ട് മഴവില്ല് കൂട്ടായ്മയുടെ മുഴുവൻ കുടുംബാഗങ്ങളെയും ഉൾപ്പെടുത്തി വിപുലമായ കുടുംബ സംഗമം നടത്താനും യോഗo തീരുമാനിച്ചു.ലത്തീഫ്, റഹീസ്, ഷാഫി, സരസ്വതി, അബ്ബാസ് എന്നിവർ സംസാരിച്ചു.ഗ്രൂപ്പ് ചെയർമാൻ നജീബ് തിരൂർ അധ്യക്ഷത വഴിച്ചു. ജോ : കൺവീനർ മുസാഫിർ അഹമ്മദ് സ്വാകതവും, കമ്മിറ്റി അംഗം സുലൈഖ നന്ദിയും പറഞ്ഞു