Fincat

മലയാളി ഉംറ തീര്‍ത്ഥാടക മദീനയില്‍ മരിച്ചു

റിയാദ്: ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി മദീനയില്‍ മരിച്ചു. മൂന്നിയൂർ, ചിനക്കല്‍ സ്വദേശി റുഖിയ മാളിയേക്കല്‍ (68) ആണ് മരിച്ചത്.

1 st paragraph

സ്വകാര്യ ഗ്രൂപ്പില്‍ എത്തിയ ഇവർ ഉംറ നിർവഹിച്ചതിന് ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. റൗദ സന്ദർശനം പൂർത്തിയാക്കിയതിന് ശേഷം താമസസ്ഥലത്തു വെച്ച്‌ വെള്ളിയാഴ്ച രാവിലെ ശ്വാസതടസം അനുഭവപ്പെടുകയും ഉടൻ മരിക്കുകയുമായിരുന്നു. മകള്‍ ബുഷ്‌റ കൂടെയുണ്ടായിരുന്നു. ഭർത്താവ്: മുഹമ്മദ്‌ കറുത്തേടത്ത്, മക്കള്‍: ബുഷ്‌റ, നജ്മുന്നീസ. നിയമ നടപടിക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹം ശനിയാഴ്ച മദീനയിലെ ജന്നത്തുല്‍ ബഖീഹ് മഖ്ബറയില്‍ ഖബറടക്കി.

ചികിത്സക്ക് നാട്ടില്‍ പോയ പ്രവാസി യുവാവ് നിര്യാതനായി

2nd paragraph

റിയാദ്: ചികിത്സക്കായി സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് പോയ മലയാളി യുവ എൻജിനീയർ നിര്യാതനായി. ദമ്മാമില്‍ ഇറാം ഗ്രൂപ് ഓഫ് കമ്ബനിയുടെ ഓറിയോണ്‍ഡ്ജ് എന്ന സ്ഥാപനത്തില്‍ ഇൻഫോർമേഷൻ ടെക്‌നോളജി എൻജിനീയറായ കോഴിക്കോട് മുല്ലാൻറകത്ത് പുതിയ പുരയില്‍ അബ്ദുല്‍ ഗഫൂറിനെറ മകൻ പർവീൻ ഹസൻ (33) ആണ് മരിച്ചത്.

ഇറാമില്‍ സീനിയർ ഡെവലപ്പർ, കോ-ആർക്കിടെക്റ്റ് എന്നീ നിലകളില്‍ പ്രവർത്തിച്ചുവരികയായിരുന്നു. അഞ്ചു മാസം മുമ്ബ് അസുഖ ബാധയെ തുടർന്ന് ചികിത്സക്കായി നാട്ടിലേക്ക് പോയി. ആശുപത്രിയില്‍ ചികിത്സയില്‍ തുടരവെയാണ് മരണം. മൃതദേഹം കോഴിക്കോട് കണ്ണമ്ബറമ്ബ് ഖബറിസ്ഥാനില്‍ ഖബറടക്കി. ഭാര്യ – സിദ്ര. മകൻ – ഫൈസാൻ. സഹോദരങ്ങള്‍ – ഫാത്തിമത്ത് മൗസിം, ഫൗസല്‍ ഹസ്സൻ.