Fincat

കോവിഡ്: അതിഥി തൊഴിലാളികൾക്ക് കണ്ട്രോൾ റൂം ആരംഭിച്ചു

ജില്ലയിലെ അതിഥി തൊഴിലാളികളുടെ, കോവിഡ് സംബന്ധമായ പ്രശ്നങ്ങളും സംശയങ്ങളും പരിഹരിക്കുന്നതിനായി അതിഥി ദേവോ ഭവ: പ്രൊജക്ടിന്റെ നേതൃത്വത്തിൽ അതിഥി കണ്ട്രോൾ റൂം തുടങ്ങി. കോവിഡ് പോസിറ്റീവ് ആയ അതിഥി തൊഴിലാളികളെ കണ്ട്രോൾ റൂമിൽ നിന്ന് നേരിട്ട് വിളിച്ച്, ഡോക്ടറുടെ സേവനം ആവശ്യമുള്ളവരെയും ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യേണ്ടവരെയും അതിനുള്ള സൗകര്യം ഒരുക്കുന്നതിനായാണ്‌ കോൾ സെന്റർ സജ്ജമാക്കിയിട്ടുള്ളത്. കോവിഡ് പോസിറ്റീവ് ആയവർക്കും ക്വാറന്റൈൻ ഇരിക്കുന്നവർക്കും കണ്ട്രോൾ റൂമിലേക്ക് വിളിക്കാവുന്നതാണ്‌. അതിഥി തൊഴിലാളികളുടെ തൊഴിൽ ഉടമകൾക്കും ഈ സേവനം ഉപയോഗിക്കാം. അതിഥി തൊഴിലാളികൾക്ക് അവരുടെ ഭാഷയിൽ തന്നെ സംശയ നിവാരണം നടത്താനാവുന്ന വിധത്തിലാണ്‌ കണ്ട്രോൾ റൂം സജ്ജമാക്കിയിരിക്കുന്നത്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്റെ സഹകരണത്തോടെയാണ്‌ കോൾ സെന്ററിന്റെ പ്രവർത്തനം.

1 st paragraph

കണ്ട്രോൾ റൂം നമ്പറുകൾ: 9072303275, 9072303276