Fincat

മുസ്ലിം യുവാവിനെ പ്രണയിച്ചതിന് 19-കാരിയെ സഹോദരൻ കൊലപ്പെടുത്തി

ബംഗളൂരു: മുസ്ലിം യുവാവിനെ പ്രണയിച്ചതിന് 19-കാരിയെ സഹോദരൻ കൊലപ്പെടുത്തി. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ അമ്മയും കൊല്ലപ്പെട്ടിരുന്നു.കർണാടകയിലെ മൈസൂരുവിലാണ് സംഭവം. മൈസൂർ സ്വദേശിനിയായ ധൻസുരി, അമ്മ അനിത എന്നിവരാണ് കൊല്ലപ്പെട്ടത്.

1 st paragraph

ധൻസുരിയെ മുസ്ലിം യുവാവിനോടൊപ്പം ബുർഖ ധരിച്ച്‌ കണ്ടതാണ് കൊലപാതകത്തില്‍ കലാശിച്ചത്. സഹോദരനായ പ്രതി നിതിൻ യുവാവുമായുള്ള ബന്ധത്തില്‍ നിന്ന് പിൻതിരിയണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവതി നിരസിച്ചത് നിതിനെ പ്രകോപിപ്പിച്ചിരുന്നു. പിന്നാലെ പ്രദേശത്തെ നദിയിലേക്ക് യുവതിയെ തള്ളിയിടുകയായിരുന്നു. പെണ്‍കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അമ്മയും മരണപ്പെടുകയായിരുന്നു.

സംഭവത്തില്‍ നിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

2nd paragraph