നീറ്റ് പി.ജി പരീക്ഷ ഫീസ് കുറച്ചു

ന്യൂഡല്‍ഹി: നീറ്റ് പി.ജി പരീക്ഷ എഴുതുന്ന എല്ലാ വിഭാഗം വിദ്യാർഥികള്‍ക്കും പരീക്ഷ ഫീസ് 750 രൂപ കുറച്ചു. പരീക്ഷ എഴുതുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർഥികള്‍ക്ക് പ്രയോജനപ്പെടുന്നതിനായി പരീക്ഷ ഫീസ് കുറക്കാൻ തീരുമാനിച്ചതായി നാഷണല്‍ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കല്‍ സയൻസസ് (എൻ.ബി.ഇ.എം.എസ്) അധികൃതർ അറിയിച്ചു.

2024 ജനുവരി 1ന് ശേഷം പരീക്ഷക്ക് അപേക്ഷിക്കുന്ന ഏതൊരു വിദ്യാർഥിക്കും ഫീസ് ഇളവ് ലഭിക്കും. 2013ല്‍ ജനറല്‍, ഒ.ബി.സി വിഭാഗങ്ങള്‍ക്കുള്ള അപേക്ഷ ഫീസ് 3,750 രൂപയായിരുന്നു. 2021ല്‍ ഇത് 4,250 രൂപയായി ഉയർത്തി. 2024 ജനുവരി 1 മുതല്‍ ഇത് 3,500 രൂപയായിരിക്കും.

2013ല്‍ എസ്‌.സി, എസ്‌.ടി, പി.ഡബ്ല്യു.ഡി വിദ്യാർഥികള്‍ക്കുള്ള അപേക്ഷ ഫീസ് 2750 രൂപയായിരുന്നു. 2021ല്‍ അത് 3250 രൂപയായി ഉയർത്തി. ഇപ്പോള്‍ 2500 രൂപയായി കുറഞ്ഞു.