കോട്ടയം: കോട്ടയം പാമ്ബാടിയില്‍ ബസ്സിനുള്ളില്‍ വച്ച് വീട്ടമ്മയുടെ മാല കവർന്ന കേസില്‍ തമിഴ്നാട് സ്വദേശിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.തിരുപ്പൂർ സ്വദേശിനിയായ പ്രിയ, ലക്ഷ്മി എന്നീ പേരുകളില്‍ അറിയപ്പെടുന്ന നന്ദിനിയെയാണ് പാമ്ബാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടാണ് സംഭവം.
കോട്ടയം-എരുമേലി മുക്കൻ പെട്ടി റൂട്ടില്‍ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിനുള്ളില്‍ വച്ച് കറുകച്ചാല്‍ സ്വദേശിനിയായ വീട്ടമ്മയുടെ ഷോള്‍ഡർ ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപ വില വരുന്ന സ്വർണ നെക്ക്ലേസ് കവർച്ച ചെയ്യുകയായിരുന്നു. തുടർന്ന് ബസ് അങ്ങാടിവയല്‍ ഭാഗത്ത് നിർത്തിയ സമയം ഇവർ ഇറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയില്‍ പിടിയിലാവുകയായിരുന്നു. നന്ദിനി ആലുവ, മരട്, പാലാരിവട്ടം, കല്ലമ്ബലം എന്നീ സ്റ്റേഷനുകളിലെ മോഷണ കേസുകളില്‍ പ്രതിയാണ്.