താനൂർ പ്രിയം റെസിഡന്റ്‌സ് അസോസിയേഷൻ വനിതാ വിഭാഗം പ്രിയം വനിതാ മീറ്റ് സംഘടിപ്പിച്ചു
താനൂർ : താനൂർ പ്രിയം റെസിഡന്റ്‌സ് അസോസിയേഷൻ വനിതാ വിഭാഗം പ്രിയം വനിതാ മീറ്റ് സംഘടിപ്പിച്ചു.
മാറിവരുന്ന സാമൂഹിക ചുറ്റുപാടിൽ സ്ത്രീകൾ നേരിടുന്ന വിവിധ സാമൂഹിക,ഗാർഹിക പ്രശ്നങ്ങൾ കരുത്തോടെ നേരിടാനും,സജ്ജമാക്കാനും വനിതാ കൂട്ടായ്മകൾക്കും,റെസിഡന്റ്‌സ് അസോസിയേഷനുകൾക്കും സാധിക്കുമെന്ന് താനൂർ പ്രിയം റെസിഡന്റ്‌സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു.
വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സ്ത്രീശാക്തീകരണവിഷയത്തെ അധികരിച്ച് വനിതാ അംഗങ്ങൾക്കിടയിൽ ക്ലാസ് സംഘടിപ്പിച്ചു. തിരൂർ പിങ്ക് പോലീസ് അസിസ്റ്റൻ്റ് സബ് ഇൻസെപ്ക്ടർ കെ.വി സിന്ധു ഉദ്ഘാടനം നിർവ്വഹിക്കുകയും, ക്ലാസ്സ് എടുക്കുകയും ചെയ്തു.
റസിഡൻ്റ്സിലെ മുതിർന്ന വനിതാ അംഗങ്ങളെയും, പ്രതിഭകളെയും ആദരിക്കുകയും, പെൺകുട്ടികൾക്കിടയിൽ രസകരവും കൗതുകകരവുമായ മത്സരം നടത്തി സമ്മാനങ്ങൾ നൽകുകയും ചെയ്തു.
നസ്റിൻ, ദിയമറിയം, ഷഹ്ന സറിൻ എന്നിവർ ആശംസകൾ അർപ്പിക്കുകയും ശ്രീമതി താഹിറ , ജംഷി, ജുമാന , ഹസീന ഹനീഫ്. ആസ്യ, ഫസീല , ഷംല അഷ്‌റഫ്, ഷക്കീല, സഫീന , ബുഷ്റ,ഷംസീന എന്നിവർ പ്രോഗ്രാം നിയന്ത്രിക്കുകയും വിപിന രാജീവ് നന്ദിയും പറഞ്ഞു.