Fincat

ഡി.വൈ.എഫ്.ഐ. നേതാവ് പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍

കേച്ചേരി(തൃശ്ശൂർ): സി.പി.എം. കേച്ചേരി ലോക്കല്‍ കമ്മിറ്റി ഓഫീസിലെ മുറിയില്‍ ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

1 st paragraph

മണലി മൂളിപ്പറമ്ബില്‍ വീട്ടില്‍ പരേതനായ ഭരതന്റെ മകൻ സുജിത്താണ്(28) മരിച്ചത്. ഡി.വൈ.എഫ്.ഐ. കേച്ചേരി മേഖല പ്രസിഡന്റാണ്.

പാർട്ടി ഓഫീസില്‍ ആരും ഇല്ലാത്ത സമയത്താണ് സുജിത്ത് ബൈക്കില്‍ എത്തിയതെന്നാണ് അറിയുന്നത്. കൈയില്‍ കയർ കരുതിയിരുന്നു. സുഹൃത്തിനോട് പാർട്ടി ഓഫീസിലെത്താൻ വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ സുഹൃത്തുക്കള്‍ ഓഫീസില്‍ എത്തിയപ്പോഴാണ് സുജിത്തിനെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടൻ കേച്ചേരി ആക്‌ട്സ് ആംബുലൻസില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

2nd paragraph

കുന്നംകുളം പോലീസ് സ്ഥലത്തെത്തി മുറി പരിശോധിച്ചതിനെ തുടർന്ന് സുജിത്തിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. സാമ്ബത്തിക ബാധ്യതയെക്കുറിച്ചുള്ള സൂചനകള്‍ കുറിപ്പിലുണ്ടെന്ന് പോലീസ് പറഞ്ഞു. സംസ്കാരം ബുധനാഴ്ച. അമ്മ: സുജാത ഭാര്യ: ആതിര സഹോദരി: സുരഭി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline: 1056, 0471-2552056)