വിശാഖപട്ടണത്ത് നിന്ന് കോയമ്ബത്തൂര്‍ വഴി മലപ്പുറത്തേക്കെത്തിയ ഇന്നോവ കാര്‍; പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് കഞ്ചാവ്
മലപ്പുറം : പൊന്നാനി വെളിയംകോട് ഇന്നോവ കാറില്‍ നിന്നും കഞ്ചാവ് പിടികൂടി. ഇന്നോവയില്‍ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി 6 പേരാണ് പിടിയിലായത്.
വിശാഖ പട്ടണത്ത് നിന്നും കോയമ്ബത്തൂർ വഴി പാലപ്പെട്ടി ഭാഗത്തേക്ക് വിതരണത്തിന് എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. പെരുമ്ബടപ്പ് ഐരൂർ സ്വദേശികളായ പവിത്ത് (26) സാലിഹ് (26) ഷെഫീക്ക് (28) ഷബീർ (28) സലീം (26) സുമേഷ് (25) എന്നിവരാണ് പിടിയിലായത്. പെരുമ്ബടപ്പ് പൊലീസിൻ്റെയും മലപ്പുറം എസ്പിക്ക് കീഴിലെ സ്പെഷല്‍ സ്ക്വാഡിൻ്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വൻ ഹെറോയിൻ വേട്ട
റെയില്‍വേ സ്റ്റേഷനില്‍ വൻ ഹെറോയിൻ വേട്ട. ഒരു കോടി 20 ലക്ഷം രൂപയുടെ 166 ഗ്രാം ഹെറോയിൻ ആണ് പിടികൂടിയിരിക്കുന്നത്. ഈ അടുത്തിടെ റെയില്‍വെ സ്റ്റേഷനില്‍ നടത്തിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. പാറ്റ്ന- എറണാകുളം എക്സ്പ്രസിലെ ജനറല്‍ കമ്ബാർട്ട്മെന്റില്‍ നിന്നാണ് ഹെറോയിൻ അടങ്ങിയ ബാഗ് കണ്ടെടുത്തത്. ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബാഗ് ഉണ്ടായിരുന്നത്. ബാഗിനുള്ളില്‍ സോപ്പുപെട്ടിയുടെ അകത്തായിരുന്നു ഹെറോയിൻ. ആകെ 16 സോപ്പുപെട്ടികളാണ് ബാഗിനുള്ളില്‍ ഉണ്ടായിരുന്നത്. ആർപിഎഫും എക്സൈസും നടത്തിയ സംയുക്ത പരിശോധനയിലായിരുന്നു ലഹരി വേട്ട.