Fincat

ഇലക്ഷൻ കഴിഞ്ഞു പാചകവാതക സിലിണ്ടറുകൾക്ക് വില കൂട്ടി

ന്യൂഡൽഹി: പാചക വാതക വില എണ്ണക്കമ്പനികൾ വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറുകൾക്ക് 50 രൂപ കൂട്ടി. 701 രൂപയാണ് പുതിയ വില. പുതുക്കിയ വില ഇന്നു മുതൽ നിലവിൽ വന്നു.

 

വാണിജ്യ ആവശ്യങ്ങൾക്ക് വിൽക്കുന്ന സിലിണ്ടറുകൾക്കും വില കൂടി. സിലിണ്ടറുകളുടെ വില 27 രൂപ കൂടി 1319 രൂപയാക്കി. ഈ മാസം രണ്ടാം തവണയാണ് പാചകവാതക വില കൂട്ടുന്നത്. ഈ മാസം രണ്ടിനാണ് ഇതിനു മുമ്പ് വില കൂട്ടിയത്.