ഇടുക്കി: അടിമാലി വാളറ അഞ്ചാം മൈല്‍ കുടിയില്‍ ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാംമൈല്‍കുടി സ്വദേശിനി ജലജ (39)യാണ് മരിച്ചത്.മൃതദേഹത്തില്‍ കുത്തേറ്റ പാടുകള്‍ കണ്ടെത്തി. കൊലപാതകമെന്ന് സംശയിക്കുന്നതായി അടിമാലി പൊലീസ് പറഞ്ഞു. ജലജയുടെ ഭർത്താവ് ബാലകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് ഭാര്യയുടെ മരണവുമായി ബന്ധമുണ്ടെന്നാണ് പൊലീസിൻ്റെ സംശയം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.