മനുഷ്യത്വത്തിൻ്റെ മുഖം. ഈ നന്മ ചോരാതെ മുന്നോട്ടു പോവാൻ തമ്ബുരാൻ സഹായിക്കട്ടേ. ഇങ്ങനെയാവണം മന്ത്രി.അല്ലാതെ സുരക്ഷിത താവളങ്ങളില്‍ ഇരിക്കുകയല്ല വേണ്ടത്. മഴക്കോട്ടു ധരിക്കാതെ, മുണ്ടു മടക്കിക്കുത്തി ദുരന്തഭൂമിയില്‍ നടക്കുന്ന ആ മനുഷ്യൻ ഒരു കേന്ദ്രമന്ത്രിയാണ്. മറ്റു പലരുമാണെങ്കില്‍ ഇവിടെ ചാനലുകളും മറ്റും മല മറിക്കുന്നതായി കാണുന്നത്. നിസ്വാർത്ഥമായി ഓടി നടന്ന് കാര്യങ്ങള്‍ ചെയ്യുന്ന കേന്ദ്രമന്ത്രിയെ പലരും കാണാത്ത ഭാവം നടിക്കുന്നു. ഇത് പൊതു സമൂഹത്തില്‍ നിന്ന് ജോർജ് കുര്യൻ എന്ന കേന്ദ്ര സഹമന്ത്രിയ്ക്ക് അനുകൂലമായി ഉണ്ടായിരിക്കുന്ന വികാരമാണ്.
ഒരു മന്ത്രിയുടെ പത്രാസ് ഒന്നും ഇല്ലാതെ വയനാട് ദുരന്തം ഉണ്ടായ അന്ന് മുതല്‍ ഓടി നടന്ന് അവിടെ വേണ്ട രക്ഷാ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജോർജ് കുര്യൻ എന്ന കേന്ദ്രസഹമന്ത്രിയെ പലരും മറന്നുപോലെയാണ് കാണുന്നത്. മറ്റ് ആരെങ്കിലും ആണെങ്കിലും ആണെങ്കില്‍ ഇവിടെ എന്തൊക്കെ തള്ളലുകളാണ് നടക്കുകയെന്നും ഓർക്കണം. എന്നിട്ടും ഒരു പരാതിയില്ലാതെ ഒരു വിവാദത്തിനും വഴിവെയ്ക്കാതെ തൻ്റെ പ്രവർത്തനങ്ങളില്‍ മുഴുകിയ ഒരു സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു കേന്ദ്രമന്ത്രിയെയാണ് വയനാട്ടിലെ ജനതയും സാധാരണക്കാരും കണ്ടത്.പലർക്കും ഇങ്ങനെയൊരു കേന്ദ്രമന്ത്രിയ്ക്കൊപ്പം തോളോടു തോള്‍ ചേർന്ന് രക്ഷാപ്രവർത്തനത്തില്‍ പങ്കുചേരാൻ പറ്റിയതില്‍ സന്തോഷവുമുണ്ട്. അതാണ് ഓരോരുത്തരുടെയും വാക്കുകളില്‍ ഈ കേന്ദ്രമന്ത്രിയ്ക്ക് അനുകൂലമായി വന്ന വികാരവും. ഇതുമായി ബന്ധപ്പെട്ട് ചിലർ സാമൂഹ്യമധ്യത്തില്‍ ഇട്ട പ്രതികരണങ്ങള്‍ ഇങ്ങനെയാണ്.
‘പേര് ജോർജ് കുര്യൻ, ദുരന്തമുണ്ടായതിന്റെ പിറ്റേന്നാള്‍ രാവിലെ മുതല്‍ എല്ലാറ്റിനും നേതൃത്വം നല്‍കി അദ്ദേഹം അവിടെയുണ്ട് . ഈ ദിവസങ്ങളില്‍ ഒരു ദിനപത്രത്തിലും ഇങ്ങനെയൊരു കേന്ദ്രമന്ത്രിയുടെ സാന്നിദ്ധ്യത്തെ ക്കുറിച്ച് ഒരു വരി പോലും എഴുതിയില്ല. കേന്ദ്രസേനകളെ ഏകോപിപ്പിച്ചുകൊണ്ട് അദ്ദേഹം ദുരന്തമുഖത്ത് രാത്രി വരെ രക്ഷാപ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മണിക്കൂറുകള്‍ ഇടവിട്ട് കേന്ദ്ര സർക്കാരിനെ വിവരങ്ങള്‍ ധരിപ്പിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ലഭ്യമാക്കാൻ ശ്രമിച്ചു.
പ്രധാനമന്ത്രി അടിയന്തിരമായി വിളിപ്പിച്ചതിനാലാണ് അദ്ദേഹം രാത്രി തന്നെ മടങ്ങിയത്.ഇതിന് മുമ്ബ് ഇത്തരം ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ എത്ര കേന്ദ്രമന്ത്രിമാർ ഇതേപോലെ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തെക്കുറിച്ച് ഒരു വരിയെഴുതാൻ പത്രങ്ങള്‍ തയ്യാറല്ല. ഒരു കേന്ദ്ര മന്ത്രി മുണ്ടും മടക്കിക്കുത്തി രക്ഷാ ദൗത്യങ്ങള്‍ ഏകോപിപ്പിച്ച് ആദ്യ ദിനം മുതല്‍ ചൂരല്‍മലയിലുണ്ട്. ജോർജ് കുര്യൻ.
ആദ്യ ദിവസം ഞങ്ങള്‍ അങ്ങോട്ട് പോകുമ്ബോള്‍ പല മാധ്യമങ്ങളും സമീപിച്ചെങ്കിലും അദ്ദേഹം ചെയ്യാനുള്ളത് ചെയ്ത് കഴിഞ്ഞ ശേഷം സംസാരിക്കാം എന്നാണ് പറഞ്ഞത്. ഡല്‍ഹിയില്‍ ആയിരുന്ന ജോർജ് കുര്യനെ പ്രധാനമന്ത്രി നേരിട്ട് ചുമതല നല്‍കി പറഞ്ഞയച്ചതാണ്. ആദ്യ ദിവസം ഓരോ പതിനഞ്ച് മിനിറ്റ് ഇടവേളയിലും അദ്ദേഹത്തിന് അമിത് ഷായുടെ ഓഫീസില്‍ നിന്നും ഫോണ്‍ വരുന്നുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാവരും കയ്യടിക്കുന്ന ബെയ്‌ലി പാലം നിർമ്മിക്കാൻ ഉത്തരവ് നല്‍കിയ മന്ത്രിയുടെ പേരും ജോർജ് കുര്യൻ എന്നാണ്. കാര്യമൊക്കെ കഴിയുമ്ബോള്‍ മറ്റു പലരും ക്രെഡിറ്റ് അടിച്ചെടുക്കാൻ വരും. അത് കൊണ്ട് പറഞ്ഞെന്ന് മാത്രം.
കേരളത്തിലെ രാഷ്ട്രീയപ്രവർത്തകർ എല്ലാം മാതൃകയാക്കേണ്ട വ്യക്തിത്വമാണ് മലയാളിയായ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ്റേത്. മറ്റുള്ളവർ തങ്ങള്‍ ചെയ്ത കാര്യങ്ങള്‍ എണ്ണിയെണ്ണി സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുമ്ബോള്‍ ഇദ്ദേഹം ദുരന്തം നടന്ന അന്ന് മുതല്‍ യാതൊരു സ്വയം പ്രമോഷനും നല്‍കാതെ ദുരന്ത നിവാരണ പ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ചു വയനാട്ടിലുണ്ട് എന്നതാണ് പച്ചയായ യാഥാർത്ഥ്യം. ഇതൊക്കെ ആരൊക്കെ പൂഴ്ത്തിവെച്ചാലും അത് ഇന്നല്ലെങ്കില്‍ നാളെ പുറത്തുവരികയും ചെയ്യും. കാരണം, പഴയ കാലമല്ല.. ഓരോ വിവരങ്ങളും അപ്പപ്പോള്‍ അറിയുന്ന ജനതയാണ് ഇവിടെയുള്ളത്. അവർ കൃത്യമായ വിലയിരുത്തലുകളും നടത്തിയിരിക്കും’.
എല്ലാകാര്യങ്ങളും വേണ്ട രീതിയില്‍ ഏകോപിച്ച് കൃത്യനിർവ്വഹണം നടത്താൻ മുൻകൈയ്യെടുത്ത കേന്ദ്രമന്ത്രി ജോർജ് കുര്യൻ സാറിനും ദുഷ്കരമായ കാലാവസ്ഥയിലും രാപ്പകലില്ലാതെ, വിശ്രമമില്ലാതെ എല്ലാവരേയും വയനാട്ടിലെ മിണ്ടാപ്രാണികളെവരെ ചേർത്തു പിടിച്ച ഇന്ത്യൻ സേനയ്ക്കും അഭിനന്ദനങ്ങള്‍. ഇത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഒരു സാധാരണ വിട്ടമ്മയാണെന്നും ഓർമ്മപ്പെടുത്തുന്നു.