പ്രതിയില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടി; കയ്യോടെ കൈക്കൂലിയുമായി എസ്‌ഐയെ പൊക്കി വിജിലൻസ്

കല്‍പ്പറ്റ: കൈക്കൂലി വാങ്ങുന്നതിനിടെ സുല്‍ത്താൻ ബത്തേരി എസ്‌ഐയെ വിജിലൻസ് അറസ്റ്റ് ചെയ്തു. എസ്‌ഐ സാബു സിഎം നെയാണ് വയനാട് വിജിലൻസ് പിടികൂടിയത്.40,000 രൂപയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഒരു കേസിലെ പ്രതിയില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണ് കേസ്. ഇയാള്‍ വിജിലൻസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് എസ്‌ഐയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സാബുവിനെ നാളെ കോടതിയില്‍ ഹാജരാക്കും.