‘സാമ്ബത്തിക ബുദ്ധിമുട്ടും മാനസിക ബുദ്ധിമുട്ടും’; ആലുവയില്‍ ലേഡീസ് ഷോപ്പ് മാനേജര്‍ ജീവനൊടുക്കിയ നിലയില്‍

കൊച്ചി: പെരുമ്ബാവൂരിലെ വ്യാപാര സ്ഥാപനത്തിലെ മാനേജർ തൂങ്ങിമരിച്ച നിലയില്‍. ആലുവ മൂന്നാർ റോഡില്‍ പ്രവർത്തിക്കുന്ന പെറ്റല്‍സ് ലേഡീസ് ഷോപ്പിലെ മാനേജർ മലപ്പുറം ചേലമ്ബ്ര സ്വദേശി സജിത്ത് കുമാർ (41) ആണ് മരിച്ചത്.സ്ഥാപനത്തിന്‍റെ മുകള്‍ നിലയിലാണ് സജിത്ത് കുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലത്ത് നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു. ജീവനൊടുക്കാൻ കാരണം സാമ്ബത്തിക ബുദ്ധിമുട്ടും മാനസിക ബുദ്ധിമുട്ടും എന്നാണ് കുറിപ്പിലുളളത്.