മാനിനെ തോട്ടത്തില്‍ കെട്ടിയിട്ട് വീഡിയോ ചിത്രീകരിച്ചു, കേസ്, അതിനെ അവര്‍ എന്ത് ചെയ്തെന്ന് അറിയില്ലെന്ന് വനംവകുപ്പ്

തൃശൂര്‍: പാലപ്പിള്ളിയില്‍ വന്യമൃഗത്തിന് നേരെ ക്രൂരത. തോട്ടത്തില്‍ എത്തിയ മാനിനെ കെട്ടിയിട്ട് വീഡിയോ ചിത്രീകരിച്ചു.സംഭവത്തില്‍ വനം വകുപ്പ് നാല് പേർക്കെതിരെ കേസെടുത്തു. തോട്ടം തൊഴിലാളികളായ വിനോദ്, ഷിബു, സന്തോഷ് കുമാർ, ഹരി എന്നിവർക്കെതിരെയാണ് കേസ്. അതേസമയം, പ്രതികള്‍ മാനിനെ എന്തുചെയ്‌തെന്ന് വ്യക്തതയില്ലെന്ന് വനം വകുപ്പ് പറയുന്നത്. കേസില്‍ പ്രതികള്‍ കർണാടകയിലേക്ക് കടന്നെന്നും സൂചനയുണ്ട്.