സ്വര്‍ണത്തേക്കാള്‍ വില, 10 ഗ്രാമിന് 73000 രൂപ; ഹെറോയിനുമായി അസം സ്വദേശി പിടിയില്‍

കൊച്ചി: 10.48 ഗ്രാം ഹെറോയിനുമായി അസം സ്വദേശി പിടിയില്‍. കുന്നത്തുനാട് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഹെറോയിനുമായി ബഹറുല്‍ ഇസ്ലാം എന്ന യുവാവ് പിടിയിലായത്.ഈസ്റ്റ് ഒക്കലില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. വല്ലം- പെരുമ്ബാവൂർ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് കച്ചവടം നടത്തുന്നയാളാണ് പിടിയിലായ പ്രതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചടക്കപ്പെട്ട 10.485ഗ്രാം ഹെറോയിന് അന്താരാഷ്ട്ര മാർക്കറ്റില്‍ 73000 രൂപ വിലവരും. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.