Fincat

കിണറിന്റെ തൂണ്‍ വഴി കള്ളൻ രണ്ടാംനിലയില്‍ കയറി; വീട്ടുകാര്‍ പുറത്തുപോയി തിരികെ വന്നപ്പോഴേക്കും സ്വര്‍ണവും പണവും കവര്‍ന്നു

പാലക്കാട്: മണ്ണാർക്കാട് അടച്ചിട്ട വീട്ടില്‍ മോഷണം. തെങ്കര ചിറപ്പാടത്ത് രാമദാസിൻറെ വീട്ടിലാണ് കള്ളൻ കയറിയത്.സ്വർണവും പണവും ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയി. മണ്ണാർക്കാട് പൊലീസ് അന്വേഷണം തുടങ്ങി.

1 st paragraph

ഒരു ബ്രേസ്‍ലറ്റ്, രണ്ട് മോതിരം, ഒരു പാലയ്ക്കാകമ്മല്‍, രണ്ട് കൊടക്കടുക്കൻ എന്നിങ്ങനെ രാമദാസിൻറെ വീട്ടില്‍ സൂക്ഷിച്ച നാല് പവൻ സ്വ൪ണാഭരണങ്ങളും 12,000 രൂപയുമാണ് നഷ്ടമായത്. കിടപ്പ് മുറിയിലെ അലമാരയിലാണ് ആഭരണവും പണവും സൂക്ഷിച്ചിരുന്നത്. മുറിയുടെ പൂട്ട് പൊളിച്ചാണ് കഴിഞ്ഞ ദിവസം കവർച്ച നടത്തിയത്.

എല്ലാ ദിവസവും വൈകുന്നേരം ഏഴ് മണിക്ക് ശേഷം കുടുംബ സമേതം പുറത്തു പോകാറുണ്ട്. പതിവു പോലെ ശനിയാഴ്ചയും കുടുംബം പുറത്തേക്കിറങ്ങി. രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മുറിയുടെ പൂട്ട് പൊളിച്ച്‌ അകത്തുകടന്ന കള്ളന്മാർ അലമാരയിലെ വസ്ത്രങ്ങള്‍ വലിച്ചിട്ട നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണവും പണവും നഷ്ടമായത് തിരിച്ചറിഞ്ഞത്.

2nd paragraph

വീട്ടിലെ കിണറിന്റെ തൂണ്‍ വഴി മുകളിലത്തെ നിലയിലേക്ക് കയറിയ കള്ളൻ. മുകള്‍ നിലയിലെ വാതില്‍ പൊളിച്ചാണ് അകത്ത് കടന്നത്. പൊലീസും വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്‌ഥലത്ത് പരിശോധന നടത്തി. വീട്ടുടമയുടെ പരാതിയില്‍ മണ്ണാ൪ക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.