റെയില്‍വേ സ്റ്റേഷൻ പരിസരത്ത് 2 സ്ത്രീകള്‍, പൊലീസിന് സംശയം, ചോദ്യംചെയ്തു, പൊക്കിയത് 12 കിലോ കഞ്ചാവ്

കോഴിക്കോട് : കോഴിക്കോട്ട് കഞ്ചാവുമായി രണ്ട് സ്ത്രീകള്‍ പൊലീസ് പിടിയിലായി. കോഴിക്കോട് റെയില്‍വേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് രണ്ട് സ്ത്രീകളെ കഞ്ചാവുമായി പിടികൂടിയത്.12 കിലോ കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചത്. രണ്ട് പേരും കൊല്‍ക്കത്ത സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു.

അതേ സമയം, തൃശൂരില്‍ 9 കിലോ കഞ്ചാവുമായി നാലുപേർ പിടിയിലായി. പോർക്കുളത്ത് വെച്ചാണ് കഞ്ചാവ് കടത്തുന്നതിനിടെ 4 പേർ അറസ്റ്റിലായത്. ചാലിശ്ശേരി സ്വദേശികളായ ആദർശ്, സുർജിത് പോർക്കുളം സ്വദേശി പ്രിൻസ്, പടിഞ്ഞാറങ്ങാടി സ്വദേശി ആഷിഫ് എന്നിവരാണ് അറസ്റ്റിലായത്.