സമയം രാത്രി 9.30, ബെവ്കോ ഔട്ട്ലെറ്റില്‍ പൊലീസുകാര്‍ക്ക് മാത്രം മദ്യവില്‍പ്പന, ദൃശ്യം പക‍ര്‍ത്തിയതിന് മ‍‍ര്‍ദ്ദനം

മലപ്പുറം : അനുവദിച്ച സമയത്തിന് ശേഷവും ബെവ്കോ ഔട്ട് ലെറ്റില്‍ പൊലീസുകാർക്ക് മദ്യവില്‍പ്പന. മലപ്പുറം എടപ്പാള്‍ കണ്ടനകം ബീവറേജില്‍ ഇന്നലെ രാത്രി 9.30 നാണ് സംഭവമുണ്ടായത്.ദൃശ്യങ്ങള്‍ പകർത്തിയ നാട്ടുകാരെ പൊലീസുകാർ മർദിച്ചു. ചങ്ങരംകുളം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ‍ര്‍ക്കെതിരെയാണ് പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ കണ്ടനകം സ്വദേശി സുനീഷ് കുമാര്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.