Kavitha

മഞ്ഞപ്പിത്തം ബാധിച്ച്‌ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കുറ്റ്യാടി കടേക്കച്ചാല്‍ സ്വദേശിനി നുഹാ ഫാത്തിമ (14) ആണ് മരിച്ചത്.കുറ്റ്യാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. അസുഖം ബാധിച്ച്‌ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

1 st paragraph

അതിനിടെ പേരാമ്ബ്ര ചങ്ങരോത്ത് മുതിർന്നവരിലേക്കും മഞ്ഞപ്പിത്തം പടരുകയാണ്. 75 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. കുട്ടികളടക്കം രോഗം ബാധിച്ചവരുടെ എണ്ണം 150 കഴിഞ്ഞു. രോഗബാധയുടെ പശ്ചാത്തലത്തില്‍ പഞ്ചായത്തിലെ ഓണാഘോഷങ്ങള്‍ ഒഴിവാക്കിയിരുന്നു.

പാലേരി വടക്കുമ്ബാട് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളിലും മഞ്ഞപ്പിത്തം പടരുന്നിരുന്നു. 50ഓളം കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. സ്കൂള്‍ കിണറിലെ വെള്ളത്തില്‍ നിന്നല്ല രോഗം പകർന്നതെന്നു പരിശോധനാ ഫലത്തില്‍ വ്യക്തമായി. തുടർന്ന് കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്. 

2nd paragraph