ആലപ്പുഴ: യൂനാനി ചികിത്സയുടെ മറവില്‍ ഫാർമസിയില്‍ വച്ച് സ്ത്രീയെ പീഡിപ്പിച്ച പ്രതി പിടിയില്‍. ആലപ്പുഴ നഗരസഭ സീവ്യൂ വാർഡില്‍ പള്ളിപ്പുരയിടത്തില്‍ സുധീർ (സിറാജുദ്ദീന്-49) ആണ് പൊലീസ് പിടിയിലായത്.ആലപ്പുഴ സക്കറിയ ബസാറില്‍ സല്‍വാ യൂനാനി ഫാർമസി എന്ന സ്ഥാപനം നടത്തുന്ന സിറാജുദ്ദീൻ മകളുടെ ചികിത്സയ്ക്കായി ഫാർമസിയില്‍ എത്തിയ സ്ത്രീയെ പ്രലോഭനങ്ങളിലൂടെ പറഞ്ഞു മയക്കി പലതവണ പീഡിപ്പിച്ചെന്നാണ് പരാതി.
തുടർന്ന് യുവതിയുടെ നഗ്ന ഫോട്ടോകള്‍ തന്റെ കൈവശമുണ്ടെന്നും അത് പുറത്തുവിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പ്രതി പുതുതായി തുടങ്ങുന്ന ഫാർമസിയുടെ ആവശ്യത്തിലേക്ക് 2,00,000 രൂപയും വാങ്ങിച്ചെടുത്തിരുന്നു.
ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ കെ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. എസ് ഐ മാരായ അശോകൻ, മോഹൻ കുമാർ, എസ് സി പി ഒമാരായ വിപിൻദാസ്, ശ്യാം എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.