
കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയാ പിഴവെന്ന് പരാതി. കാസർകോട് പുല്ലൂർ പെരളത്തെ വി. അശോകന്റെ പത്ത് വയസ്സുകാരനായ മകൻ ആദിനാഥിന് ഹെർണിയ ശസ്ത്രക്രിയ നടത്തേണ്ടതിന് പകരം ഡോക്ടർ മുറിച്ചത് കുട്ടിയുടെ കാലിലേക്കുള്ള ഞരമ്ബ്.ജില്ലാ ആശുപത്രിയിലെ സർജൻ ഡോ. വിനോദ് കുമാറാണ് കുട്ടിയെ ശസ്ത്രക്രിയ നടത്തിയത്. സെപ്തംബർ 19 നായിരുന്നു ശസ്ത്രക്രിയ. പിഴവിനെ തുടർന്ന് അന്ന് തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് ഇരിക്കാനും നടക്കാനും കഴിയുന്നില്ല എന്ന് കാണിച്ച് ഡിഎംഒക്ക് പരാതി നല്‍കി.

