‘ഇടത്’ കൈയുയര്‍ത്തി പി സരിന്‍

ഇനി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്ന് വ്യക്തമാക്കി പി സരിന്‍. സ്ഥാര്‍ത്ഥിത്വം വിഷയമല്ലെന്നും സിപിഎം മത്സരിക്കണമെന്ന് പറഞ്ഞാല്‍ അതിന് തയ്യാറാണെന്നും സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെറുതെയിരിക്കാന്‍ എന്തായാലും ഉദ്ദേശിക്കുന്നില്ല, ചേര്‍ന്നുനില്‍ക്കേണ്ടത് എവിടെയാണെന്ന കൃത്യമായ ബോധ്യം രൂപപ്പെട്ടുവരുന്നത് ഇടതുപക്ഷമെന്ന് പറയുന്നിടത്തേക്കാണെന്നാണ് മനസാക്ഷി പറയുന്നത്. കോണ്‍ഗ്രസിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്നും സരിന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ ഉള്ളിലും താന്‍ ഇടതുപക്ഷത്തായിരുന്നു, പക്ഷെ ആ ഇടതുപക്ഷത്ത് എനിക്ക് സ്ഥാനമില്ല.യഥാര്‍ത്ഥ ഇടതുപക്ഷത്തിന്റെ ഇടയില്‍ തന്റെ സ്ഥാനം അന്വേഷിക്കുകയാണ്. ഇടത് നേതൃത്വത്തോട് താന്‍ ചോദിക്കുന്നു തനിക്ക് ഒരു ഇടമുണ്ടോ എന്ന്?. മറുപടിക്കായി കാത്തിരിക്കുകയാണ്, സരിന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മിനെ അഭിനന്ദിച്ചുകൊണ്ടാണ് സരിന്‍ എത്തിയത്. ലോക്‌സഭയില്‍ പരാജയപ്പെട്ടപ്പോള്‍ ഇടതുപക്ഷം പരിശോധന നടത്തി,കോണ്‍ഗ്രസില്‍ ഒന്നും നടക്കുന്നില്ല,കെട്ടുറപ്പുള്ള പാര്‍ട്ടിയാണ് സി പി ഐ എം എന്നും സരിന്‍ പറഞ്ഞു.ജില്ലയില്‍ നിന്നുള്ള വി ടി ബല്‍റാം, തങ്കപ്പന്‍ എന്നിവരെ എന്തുകൊണ്ട് മത്സരിപ്പിച്ചില്ല?പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസ് മുന്‍കാലങ്ങളില്‍ തോറ്റത് വലിയ ഭൂരിപക്ഷത്തിനാണ്, തിരിച്ചുവരവിന് ശ്രമം നടത്തുന്നില്ല,ജില്ലയിലെ നേതാക്കളെ ഉപതെരഞ്ഞെടുപ്പില്‍ അവഗണിച്ചു,പ്രമുഖ നേതാക്കള്‍ ജയ
സാധ്യതയുള്ളവര്‍ക്കായി കത്തയച്ചിട്ടും അവഗണിച്ചു, ആരെ ജയിപ്പിക്കാനാണ് രാഹുല്‍ മാങ്കൂട്ടത്തിനെ സ്ഥാനാര്‍ഥിയാക്കിയത്, ഉള്‍ക്കളികള്‍ കോണ്‍ഗ്രസിലെ ചിലര്‍ക്ക് അറിയാം.ഞാന്‍ തല വേദനയല്ല എന്നും തലവേദനകള്‍ക്കുള്ള മരുന്നാണ് എന്നും സരിന്‍ പറഞ്ഞു.അത് ഉള്‍ക്കൊണ്ടാല്‍ കോണ്‍ഗ്രസിലെ പല തലവേദനയും മാറുമെന്നും സരിന്‍ വ്യക്തമാക്കി.