7 സ്ത്രീകളും 5 പുരുഷൻമാരും, ആലുവയിലെ ഹോട്ടലില്‍ പെണ്‍വാണിഭ സംഘത്തെ കയ്യോടെ പിടികൂടി എസ്പിയുടെ ഡാൻസാഫ് സംഘം

കൊച്ചി: എറണാകുളം ആലുവയില്‍ പെണ്‍വാണിഭ സംഘം പിടിയിലായി. ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടക്കം 12 പേരെയാണ് ആലുവ ദേശീയപാത ബൈപ്പാസിന് സമീപത്തെ ഹോട്ടലില്‍ നിന്നും റൂറല്‍ എസ് പിയുടെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്.റൂറല്‍ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരുടെ മൊബെല്‍ ഫോണുകള്‍, മദ്യം , ചെറിയ അളവില്‍ ലഹരിമരുന്ന് എന്നിവയും പൊലീസ് പിടികൂടി. ഹോട്ടല്‍ കേന്ദ്രീകരിച്ച്‌ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ വലിയ സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. മുറികളില്‍ നടത്തിയ പരിശോധനയിലാണ് മദ്യവും ലഹരിമരുന്നും കണ്ടെത്തിയത്. പിടിയിലായ അഞ്ച് പുരുഷന്മാരില്‍ മൂന്നു പേര്‍ ഇടപാടുകാരും രണ്ടു പേര്‍ നടത്തിപ്പുകാരുമാണ്.