ദമ്ബതികള്‍ വീട്ടില്‍ മരിച്ച നിലയില്‍, വിവരം പുറത്തറിഞ്ഞത് പുറത്ത് പഠിക്കുന്ന മകൻ വീട്ടിലെത്തിയപ്പോള്‍

തിരുവനന്തപുരം : പാറശ്ശാലയില്‍ ദമ്ബതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെല്‍വ്വരാജ് (45) പ്രിയ (40) എന്നിവരെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.വീട് പൂട്ടിയിട്ട നിലയിലാണ്. . ഭർത്താവിനെ തൂങ്ങിയ നിലയിലും ഭാര്യയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. മരണം എപ്പോഴെന്നതില്‍ വ്യക്തതയില്ല. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പുറത്ത് പഠിക്കുന്ന മകൻ ഇന്നലെ രാത്രിയില്‍ വീട്ടിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.