നെയ്യാറ്റിൻകരക്കാരൻ നന്ദു, കൈയ്യിലുള്ള സാധനം വില്‍ക്കാൻ ശ്രമം; പൊക്കിയപ്പോള്‍ കിട്ടയത് കഞ്ചാവും മെത്താംഫിറ്റമിനും

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ മയക്കുമരുന്നും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കുണ്ടറത്തേരി മാവുള്ള വീട്ടില്‍ നന്ദുവാണ്(30) കഴിഞ്ഞ ദിവസം പിടിയിലായത്.2.874 മെത്താംഫിറ്റമിനും 15.784 ഗ്രാം കഞ്ചാവും കൈവശം വച്ച്‌ വില്‍പ്പന നടത്താൻ ശ്രെമിക്കവേയാണ് ഇയാള്‍ എക്‌സൈസിന്റെ പിടിയിലായത്. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജെ.എസ്.പ്രശാന്തിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പ്രതിയെ പൊക്കിയത്.

പ്രദേശത്ത് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവരില്‍ പ്രധാനിയാണ് പിടിയിലായ നന്ദുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) റെജികുമാർ, സിവില്‍ എക്സൈസ് ഓഫീസർമാരായ സനല്‍, അനീഷ്, ലാല്‍കൃഷ്ണ, പ്രസന്നൻ, മുഹമ്മദ് അനീസ്, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ അനില്‍കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പൊക്കിയത്.

അതിനിടെ പെരിന്തല്‍മണ്ണയില്‍ 5 ലിറ്റർ ചാരായവുമായി മേലാറ്റൂർ സ്വദേശി തങ്കുട്ടൻ (43) എന്നയാളെ അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വൈ.സെയ്ദ് മുഹമ്മദിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ കെ.രാമൻകുട്ടി, അശോക്.പി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) റഫീഖ്.ഒ, സിവില്‍ എക്സൈസ് ഓഫീസർമാരായ രാജേഷ്.ടി.കെ, തേജസ്.വി, അബ്ദുല്‍ ജലീല്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസർ പ്രസീദ മോള്‍ എന്നിവരും ഉണ്ടായിരുന്നു.