Fincat

പാലക്കാട് കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍മുറികളില്‍ അർധരാത്രിയിൽ പോലീസ് അഴിഞ്ഞാട്ടം; പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്ന് എഴുതി നൽകി പോലീസ്; അരങ്ങേറിയത് നാടകീയരംഗങ്ങൾ 

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽമുറികളിൽ പോലീസിന്റെ പരിശോധന. ചൊവ്വാഴ്ച അർധരാത്രിയിലാണ് വനിതാ നേതാക്കളുടെ മുറിയിൽ പോലീസ് സംഘം പരിശോധനയുടെ പേരിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്. പോലീസ് പരിശോധനയ്ക്കിടെ സി.പി.എം, ബി.ജെ.പി. നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. എന്നാൽ

1 st paragraph

സി.പി.എം, ബി.ജെ.പി നേതാക്കൾ താമസിച്ച തൊട്ടടുത്ത മുറിയിൽ പോലീസ് പരിശോധന നടത്തിയിരുന്നില്ല.

അനധികൃത പണം എത്തിച്ചതായി പരാതി ലഭിച്ചതിനെത്തുടർന്നാണ് പരിശോധനയെന്ന് പോലീസ്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നതോടെ പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പോലീസ് എഴുതി നൽകി.

2nd paragraph

ഇതിനിടെ, കോൺഗ്രസ്, സി.പി.എം, ബി.ജെ.പി. പ്രവർത്തകർ തമ്മിൽ ഹോട്ടലിനുള്ളിൽ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി. വനിതാ പോലീസ് ഇല്ലാതെയാണ് പോലീസ് സംഘം മുറിയിലേക്ക് അതിക്രമിച്ചുകയറിയതെന്ന് കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണ ആരോപിച്ചു. സ്ത്രീകളെ പോലീസ് അപമാനിച്ചെന്ന് ഷാനിമോൾ ഉസ്മാനും പ്രതികരിച്ചു. അതേസമയം, ഹോട്ടലിലെ എല്ലാമുറികളും പരിശോധിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.