Fincat

മലപ്പുറത്ത് പെരുമഴ, നിലമ്ബൂരില്‍ 4 മണിക്കൂറില്‍ പെയ്തത് 99 എംഎം മഴ, റഡാര്‍ ചിത്ര പ്രകാരം വരും മണിക്കൂറിലും മഴ തുടരും

മലപ്പുറം: മലപ്പുറം ജില്ലയില്‍ വൈകുന്നേരം മുതല്‍ കനത്ത മഴ. നിലമ്ബൂരിലാണ് ഏറ്റവും ശക്തമായ മഴ അനുഭവപ്പെട്ടത്.ഇവിടെ 5 മണിമുതല്‍ 9 മണിവരെയുള്ള 4 മണിക്കൂറില്‍ 99 എം എം മഴയാണ് ലഭിച്ചത്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം മലപ്പുറത്ത് മഴ ശക്തമായി തുടരുമെന്നാണ് വ്യക്തമാകുന്നത്. മലപ്പുറത്തിനൊപ്പം കോഴിക്കോട് ജില്ലയിലും അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം കോട്ടയം ജില്ലയിലും ശക്തമായ മഴ അനുഭവപ്പെടുകയാണ്. കോട്ടയം പള്ളിക്കത്തോട് അര മണിക്കൂറില്‍ 43 എം എം മഴയാണ് ലഭിച്ചത്.

1 st paragraph

അടുത്ത 3 മണിക്കൂറിലെ കാലാവസ്ഥ അറിയിപ്പ്

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിക്കുന്നു

2nd paragraph

പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങള്‍

* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
* മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
* വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യത.
* ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
* മഴ മനുഷ്യരെയും കന്നുകാലികളെയും
പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
നിർദേശങ്ങള്‍
* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
* അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരുക.