Fincat

ശബരിമല സീസണ്‍ പ്രമാണിച്ച്‌ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നല്‍കാൻ കഞ്ചാവ് കടത്തി; കോട്ടയത്ത് യുവാവ് പിടിയില്‍

കോട്ടയം: മണിമലയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 1.5 കിലോ ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. ബോബിൻ ജോസ് (32 വയസ്) എന്നയാളാണ് ശബരിമല സീസണ്‍ പ്രമാണിച്ച്‌ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനായി കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് പിടിയിലായത്.ഇയാള്‍ ഓണ്‍ലൈൻ പണമിടപാട് വഴിയാണ് കച്ചവടം നടത്തിയിരുന്നത്. കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും ഒൻപത് പാക്കറ്റ് ഒ.സി.ബി പേപ്പറുകളും പിടിച്ചെടുത്തു.

പൊൻകുന്നം എക്സൈഡ് സർക്കിള്‍ ഇൻസ്പെക്ടർ എസ്.നിജുമോൻ്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ സുനില്‍.എം.പി, റജികൃഷ്ണൻ, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) രതീഷ്.പി.ആർ, വനിതാ സിവില്‍ എക്സൈസ് ഓഫീസർ ശ്രീജ മോഹൻ, സിവില്‍ എക്സൈസ് ഓഫീസർ അഖില്‍.എസ്.ശേഖർ എന്നിവരും പങ്കെടുത്തു.