കൊല്ലം: കൊല്ലം പുനലൂരില്‍ ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസില്‍ 4 പേർ അറസ്റ്റില്‍. കേരള കോണ്‍ഗ്രസ് ബി പുനലൂർ മുനിസിപ്പാലിറ്റി കൗണ്‍സിലർ ഷൈൻ ബാബു അടക്കമുള്ളവരാണ് പിടിയിലായത്.നവംബർ 19 ന് രാവിലെയാണ് പുനലൂർ ചെമ്മന്തൂർ കോളേജ് ജംഗ്ഷനില്‍ വെച്ച് ഡിഎംകെ കൊല്ലം ജില്ലാ സെക്രട്ടറി രജിരാജിനെ മാരകായുധങ്ങളുമായി ക്രൂരമായി ആക്രമിച്ചത്. കാറിലെത്തിയ സംഘം കമ്ബി വടി അടക്കം ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു.
പരിക്കേറ്റ രജിരാജ് ഇപ്പോഴും ചികിത്സയിലാണ്. കേസില്‍ നാലു പ്രതികളെയൊണ് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കേരള കോണ്‍ഗ്രസ് ബി പുനലൂർ മുനിസിപ്പാലിറ്റി കൗണ്‍സിലർ ഷൈൻ ബാബു ഉള്‍പ്പടെയാണ് പിടിയിലായത്. ഗൂഢാലോചന കുറ്റമാണ് ഷൈൻ ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്. ചെങ്ങന്നൂർ സ്വദേശികളായ രാജേഷ്, ശരത്ത് , ആലപ്പുഴ നൂറനാട് സ്വദേശി രാകേഷ് എന്നിവരാണ് പിടിയിലായ മറ്റ് മൂന്ന് പ്രതികള്‍.
പ്രതികളെത്തിയ കാറും കസ്റ്റഡയിലെടുത്തു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം. കേസില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവർക്കായി അന്വേഷണം തുടരുകയാണ്. രജിരാജിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഡിഎംകെ കേരള ഘടകം പുനലൂരില്‍ പ്രാദേശിക ഹർത്താല്‍ നടത്തിയിരുന്നു.