Kavitha

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ റെയ്ഡ്; ബാഗിലും ട്രോളിയിലുമായി കടത്തിയ 36 കിലോ കഞ്ചാവ്, യുവതികള്‍ അടക്കം പിടിയില്‍

കൊച്ചി: ആലുവയില്‍ വൻ കഞ്ചാവ് വേട്ട. 36 കിലോ കഞ്ചാവുമായി രണ്ട് യുവതികള്‍ ഉള്‍പ്പടെ മൂന്ന് ഒഡീഷാ സ്വദേശികളെയാണ് റൂറല്‍ പൊലീസ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയത്.ബാഗിലും ട്രോളി ബാഗിലുമായിട്ടാണ് കഞ്ചാവ് കൊണ്ടുവന്നത്.

1 st paragraph

ഇന്ന് പുലർച്ച 2 മണിയോടെയാണ് ഇവർ ട്രെയിനില്‍ ആലുവയില്‍ എത്തിയത്. ആലുവയില്‍ എത്തിയ ശേഷം കഞ്ചാവ് കളമശ്ശേരിക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം. ഇതിന് മുൻമ്ബും ഇവർ കഞ്ചാവ് കൊണ്ട് വരികയും കളമശ്ശേരിയില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥിരം കഞ്ചാവ് കടത്തുകാരാണ് ഇവരെന്നാണ് പൊലീസ് സംശയിക്കുന്നത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.