Fincat

‘വര്‍ഗീയ ശക്തികളുടെ വോട്ടുകള്‍ വേണ്ടെന്ന് തന്നെയാണ് നിലപാട്’; സിപിഎം ആരോപണം തള്ളി ഷാഫി പറമ്ബില്‍

ദില്ലി: വർഗീയ ശക്തികളുടെ വോട്ടുകള്‍ വേണ്ടെന്ന് തന്നെയാണ് എക്കാലത്തെയും നിലപാടെന്ന് ഷാഫി പറമ്ബില്‍ എംപി. എസ്ഡിപിഐ- ജമാഅത്തെ ഇസ്ലാമി വോട്ടുകള്‍ കിട്ടിയെന്നത് പതിവ് ആരോപണം മാത്രമാണെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു.തൻ്റെ തുടർച്ചക്കാരനെന്ന മേല്‍വിലാസത്തിലാകില്ല രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് പ്രവർത്തിക്കുക. വികസനത്തില്‍ പുതിയ മാതൃക രാഹുല്‍ മുൻപോട്ട് വയ്ക്കുമെന്നും ഷാഫി പറമ്ബില്‍ ദില്ലിയില്‍ പറഞ്ഞു.

1 st paragraph

പാലക്കാട്ടെ വിജയത്തിൻ്റെ ക്രെഡിറ്റ് ഒരു വർഗീയ കക്ഷിക്കും അവകാശപ്പെടാനില്ല. വർഗീയ വോട്ടുകള്‍ വേണ്ടെന്ന നിലപാടില്‍ തന്നെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ഷാഫി പറഞ്ഞു. ഇ പി ജയരാജൻ്റെ ആത്മകഥ പോലും തൻ്റെ തിരക്കഥയാണെന്ന് പ്രചരിപ്പിച്ചവരാണ് തനിക്കെതിരെ പെട്ടിക്കഥ പ്രചരിപ്പിച്ചതെന്നും ഷാഫി വിമർശിച്ചു. പദവി നോക്കിയല്ല സന്ദീപ് വാര്യർ കോണ്‍ഗ്രസില്‍ വന്നത്. അത്തരത്തില്‍ ഒരു ചർച്ചയും പാർട്ടിയില്‍ നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.