മുൻ ഭാര്യയുടെ പിതാവിനെ ഓട്ടോറിക്ഷക്കുള്ളില്‍ വെച്ച്‌ പെട്രോളൊഴിച്ച്‌ തീ കൊളുത്തി; ഗുരുതര പരിക്ക്

കൊല്ലം: കൊല്ലത്ത് മുൻ ഭാര്യയുടെ പിതാവിനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം.കൊല്ലം സാംനഗറില്‍ വാടകയ്ക്ക് താമസിക്കുന്ന അഷ്റഫിനെയാണ് മടത്തറ സ്വദേശി സജീര്‍ ഓട്ടോറിക്ഷക്കുള്ളില്‍ വച്ച്‌ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയത്.സംഭവ ശേഷം പ്രതി പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.

പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.ഓട്ടോറിക്ഷക്കുള്ളില്‍ വെച്ച്‌ ഗുരുതരമായി പൊള്ളലേറ്റ അഷ്റഫിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും പ്രതിയെ ചോദ്യം ചെയ്തുവരുകയാണെന്നും പൊലീസ് പറഞ്ഞു.