
കൊല്ലം: കൊല്ലത്ത് ദമ്ബതികള്‍ സഞ്ചരിച്ച ബൈക്കില്‍ സ്വകാര്യ ബസിടിച്ച് ഭർത്താവ് മരിച്ചു. പരവൂർ സ്വദേശി വിജയനാണ് മരിച്ചത്.ഭാര്യ വിജയകുമാരിയെ ഗുരുതര
പരിക്കുകളോടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് ആറു മണിയോടെ പരവൂർ ചാത്തന്നൂർ റോഡിലായിരുന്നു അപകടം. ബസും ബൈക്കും ഒരേ ദിശയില്‍ വരികയായിരുന്നു. ബൈക്കിനു പിന്നാലെ എത്തിയ ബസ് വാഹനത്തെ ഇടിച്ചിടുകയായിരുന്നു. വിജയന്‍റെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങിന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ബസ് പരവൂർ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

