ഫെബ്രുവരി 21 ന് തിരൂർ താലൂക്കിൽ പ്രാദേശിക അവധി
തിരൂര്‍ താലൂക്കിലെ തിരുനാവായ വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ വലിയ തിയ്യാട്ട് ദിവസമായ ഫെബ്രുവരി 21 ന് തിരൂര്‍ താലൂക്കിലെ തിരുനാവായ, കല്‍പ്പകഞ്ചേരി, ആതവനാട്, വളവന്നൂര്‍, തലക്കാട്, കുറ്റിപ്പുറം, മാറാക്കര, തൃപ്രങ്ങോട് എന്നീ പഞ്ചായത്തുകളിലെയും തിരൂര്‍ മുനിസിപ്പാലിറ്റിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഉച്ചയ്ക്ക് ശേഷം അര ദിവസവും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.