Fincat

തുഞ്ചൻ ട്രസ്റ്റ് ചെയർമാനായി വൈശാഖനെ തെരഞ്ഞെടുത്തു

തിരൂർ തുഞ്ചൻ ട്രസ്റ്റ് ചെയർമാനായി എഴുത്തുകാരൻ വൈശാഖനെ തെരഞ്ഞെടുത്തു. തിങ്കളാഴ്ച ചേർന്ന ട്രസ്റ്റ് ജനറൽ ബോഡി ഏകകണ്ഠമായാണ്

വൈശാഖനെ തെരഞ്ഞെടുത്തത്. എം ടി വാസുദേവൻ നായരുടെ മരണത്തെ തുടർന്നാണ് പുതിയ ചെയർമാനെ തെരഞ്ഞെടുത്തത്.

കേരള സാഹിത്യ അക്കാദമി മുൻ പ്രസിഡന്റാണ് വൈശാഖൻ . പുരോഗമന

2nd paragraph

കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റ്, കിള്ളിക്കുറിശ്ശിമംഗലം കുഞ്ചൻനമ്പ്യാർ സ്മാരകം ചെയർമാൻ, കേരള സാഹിത്യ അക്കാദമി നിർവ്വാഹകസമിതിയംഗം, ജനറൽ കൗൺസിൽ അംഗം, നിർവ്വാഹകസമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

വൈശാഖൻ എന്നത് തൂലികനാമമാണ് . യഥാർത്ഥ പേര് എം.കെ.ഗോപിനാഥൻ നായർ എന്നാണ്. എ.വി.കൃഷ്‌ണക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും പുത്രനായി 1940-27 ജൂണിലാണ് ജനനം. എറണാകുളം മഹാരാജാസ്‌, സെന്റ് ആൽബർട്‌സ്‌, മൂവാറ്റുപുഴ നിർമ്മല എന്നിവിടങ്ങളായി വിദ്യാഭ്യാസം. 1964-ൽ ദക്ഷിണ റെയിൽവേയിൽ സ്‌റ്റേഷൻമാസ്‌റ്ററായിരുന്നു . നാല്‌ ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിലായി ഇരുപത്‌ വർഷം റെയിൽവേയിൽ സേവനം അനുഷ്ഠിച്ചു. 1984-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും സ്വയം വിരമിച്ചു. പദ്‌മയാണ് ഭാര്യ. പ്രവീൺ, പ്രദീപ്‌, പൂർണിമ എന്നിവർ മക്കളും.

നൂൽപ്പാലം കടക്കുന്നവർ, അപ്പീൽ അന്യായഭാഗം, പ്രളയാക്ഷരങ്ങൾ, അതിരുകളില്ലാതെ, അകാലത്തിൽ, വസന്തം, നിശാശലഭം, ബൊമ്മിഡിപ്പൂണ്ടിയിലെ പാലം, യമകം എന്നിവയാണ് കൃതികൾ.

കേരള സാഹിത്യ അക്കാദമി അവാർഡ്‌ (1989- നൂൽപാലം കടക്കുന്നവർ, ചെറുകാട്‌ അവാർഡ്‌, അബുദാബി-ശക്‌തി അവാർഡ്‌,

കമലാ സുരയ്യ അവാർഡ് തുടങ്ങിയ പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.