വിവാഹ വാഗ്ദാനം, നഗ്ചിനചിത്രം കാട്ടി ഭീഷണി, പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പ്ലസ് വണ്‍ വിദ്യാർഥിനിയെ കാറില്‍ കൊണ്ടു പോയി പല തവണ പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ബാലരാമപുരം വഴിമുക്ക് സ്വദേശി ഷിറാസ് (20) ആണ് അറസ്റ്റിലായത്. 2023 ലാണ് പീഡനം നടന്നത്. നഗ്ന ചിത്രം മറ്റുള്ളവരെ കാണിക്കുമെന്നുള്ള ഭീഷണിയെ തുടർന്ന് പെണ്‍കുട്ടിയുടെ പരാതിയിന്മേലാണ് നേമം പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

പെണ്‍ കുട്ടിക്ക് വിവാഹാഭ്യർഥന നല്‍കി പലതവണ പീഡിപ്പിച്ചു. ഒടുവില്‍ താൻ പറ്റിക്കപ്പെടുകയാണെന്നറിഞ്ഞതോടെയാണ് കുട്ടിയുടെ കുടുംബം പരാതിയുമായി സമീപിച്ചതെന്നും പൊലീസ് പറഞ്ഞു. പോക്സോ വകുപ്പ് ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഷിറാസിനെ റിമാൻഡ് ചെയ്തു.