‘വെള്ളക്കാരനെ ക്രിക്കറ്റ് പഠിപ്പിച്ചു’; വാങ്കഡെയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തുവിട്ട ടീം ഇന്ത്യക്ക് അമിതാഭ് ബച്ചന്റെ അഭിനന്ദനം

 

ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി ട്വന്റി പരമ്പര 4-1 ലീഡില്‍ സ്വന്തമാക്കുകയും അവാസന മത്സരത്തില്‍ 150 റണ്‍സിന് ഇംഗ്ലീഷുകാരെ തകര്‍ത്തുവിടുകയും ചെയ്ത ടീം ഇന്ത്യക്ക് ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്റെ അഭിനന്ദനം. സ്‌റ്റേഡിയത്തില്‍ നില്‍ക്കുന്ന മകന്‍ അഭിഷേക് ബച്ചന്റെ ചിത്രം സഹിതം സാമൂഹിക മാധ്യമമായ എക്‌സിലാണ് ബിഗ് ബിയുടെ പ്രതികരണം. വെള്ളക്കാരനെ ക്രിക്കറ്റ് പഠിപ്പിച്ചുവെന്നും ഇന്ത്യക്ക് അഭിനന്ദങ്ങള്‍ എന്നതുമായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. ഹിന്ദിയിലും ഇംഗ്ലീഷിലുമായി എഴുതിയിരിക്കുന്ന പോസ്റ്റിന് കിഴില്‍ നിരവധി ആരാധകരാണ് കമന്‍കളുമായി എത്തുന്നത്. അടുത്ത കാലത്തായി ടീം ഇന്ത്യക്ക് സംഭവിച്ച പിഴവുകളടക്കം കമന്റുകളില്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

 

അതേ സമയം ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി ട്വന്റിയില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയമാണ് ഇന്നലെ ഉണ്ടായത്. 10.3 ഓവറില്‍ 97 റണ്‍സ് മാത്രമെടുത്ത് ഇംഗ്ലണ്ട് തോല്‍വി സമ്മതിച്ചു. 150 റണ്‍സിനാണ് ഇന്ത്യ പരമ്പരയിലെ അവസാനമത്സരം വിജയിച്ചത്. 248 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ ഫില്‍ സാള്‍ട്ട് മികച്ച തുടക്കം നല്‍കിയെങ്കിലും മറ്റാര്‍ക്കും സാള്‍ട്ടിന് പിന്തുണ നല്‍കാന്‍ സാധിച്ചില്ല. ഒരറ്റത്ത് സാള്‍ട്ട് റണ്‍സ് അടിച്ചു നില്‍ക്കവെ പിന്തണയുമായെത്തിയ താരങ്ങള്‍ങ്ങള്‍ക്കൊന്നും തന്നെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനായില്ല. ബെന്‍ ഡക്കറ്റ് ആദ്യ പന്തില്‍ തന്നെ പുറത്തായി. പിന്നാലെ വന്ന ജോസ് ബട്ലര്‍ ഏഴ് പന്തില്‍ ഏഴ് റണ്‍സ് എടുത്ത് പുറത്തായി. നാല് പന്തില്‍നിന്ന് രണ്ട് റണ്‍സ് മാത്രം നേടിയ ഹാരി ബ്രൂക്കും ക്രീസ് വിട്ടതോടെ ഇംഗ്ലണ്ടിന്റെ വലിയ പതനത്തിന്റെ സൂചനയായി അത് മാറി.