മുക്കത്ത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ദൃശ്യങ്ങള്‍ പുറത്ത്; കരളലിയിക്കും വിധം അലറി നിലവിളിച്ചിട്ടും ക്രൂരത ; പ്രതികളെ പിടികൂടാനാകാതെ പൊലീസ്
ലോഡ്ജ് ഉടമയും ജീവനക്കാരും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രാണ രക്ഷാര്‍ത്ഥം കെട്ടിടത്തില്‍ നിന്നും ചാടിയ യുവതി ചികിത്സയിലാണ്
കോഴിക്കോട്: മുക്കത്ത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. യുവതി ഫോണില്‍ ഗെയിം കളിക്കുന്നതിനിടെയാണ് പീഡനശ്രമം ഉണ്ടായത്. ക്യാമറ ഓണ്‍ ആയിരുന്നതിനാല്‍, പീഡന ശ്രമത്തിന്റെ ദൃശ്യങ്ങള്‍ ക്യമറയില്‍ റെക്കോര്‍ഡ് ആവുകയായിരുന്നു. യുവതി ഉച്ചത്തില്‍ ബഹളം വച്ച് പീഡന ശ്രമം തടുക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നിട്ടും, ഭയം മൂലം കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്കു ചാടിയ യുവതി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പ്രതി അല്ലെങ്കില്‍ പ്രതികള്‍ എന്ന് സംശയിക്കുന്നവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. ചോറ്റാനിക്കരയില്‍ യുവതി അതിദാരുണമായി പീഡിപ്പിക്കപ്പെട്ടു മരണത്തിനു കീഴടങ്ങി ദിവസങ്ങള്‍ക്ക് ശേഷമാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച മറ്റൊരു പീഡന ശ്രമവും കേരളത്തില്‍ സംഭവിക്കുന്നത്.
ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ജോലി ചെയ്തിരുന്ന മുക്കത്തെ സ്വകാര്യ ലോഡ്ജിന്റെ ടറസില്‍ വച്ച് യുവതിക്കു നേരെ അതിക്രമമുണ്ടായത്. ഗെയിം കളിച്ചുകൊണ്ടിരിക്കെയാണ് പീഡന ശ്രമം നടന്നത്. ഈ സമയം യുവതി മൊബൈലില്‍ പകര്‍ത്തിയ ദേശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായത്. ലോഡ്ജ് ഉടമയും ജീവനക്കാരും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് യുവതി പൊലീസില്‍ മൊഴി നല്‍കി. സംഭവത്തില്‍ പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. 29കാരിയായ യുവതിയാണ് ആക്രമണത്തിന് ഇരയായത്. മൂന്നു മാസമായി ഈ ലോഡ്ജിലെ ജീവനക്കാരിയായിരുന്നു യുവതി.