മഞ്ചേരിയില്‍ വന്‍ ലഹരിവേട്ട…

മഞ്ചേരിയില്‍ വന്‍ ലഹരിവേട്ട…39ഗ്രാം എംഡിഎംഎ ലഹരിമരുന്നുമായി യുവാവ് മഞ്ചേരിയില്‍ പോലീസിന്‍റെ പിടിയില്‍ .

കൊളത്തൂര്‍ കുരുവമ്പലം സ്വദേശി ചെങ്കുണ്ടന്‍മുഹമ്മദ് റിഷാദ് (29) ആണ് പിടിയിലായത് .ജില്ലയില്‍ രാത്രികളില്‍ ടൗണുകള്‍ കേന്ദ്രീകരിച്ച് ലഹരിക്കടത്തുസംഘങ്ങള്‍ ലഹരിവില്‍പനയും ഉപയോഗവും നടത്തുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവിയ്ക്ക് രഹസ്യവിവരം ലഭിച്ചതിന്‍റെയടിസ്ഥാനത്തില്‍ മലപ്പുറം നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എന്‍.ഒ.സിബിയുടെ നേതൃത്വത്തില്‍ മഞ്ചേരി പോലീസും ഡാന്‍സാഫ് സംഘവും നടത്തിയ രാത്രികാല പ്രത്യേക പരിശോധനയിലാണ് മഞ്ചേരി ടൗണില്‍ മലപ്പുറം റോഡിലെ സ്വകാര്യ ലോഡ്ജിൽ വെച്ച് സിന്തറ്റിക് ലഹരിമരുന്നായ 39 ഗ്രാം ലഹരിമരുന്നുമായി യുവാവിനെ മഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ

KR ജസ്റ്റിനും സംഘവും അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരില്‍ നിന്നും ജില്ലയിലേക്ക് ലഹരിക്കടത്ത് നടത്തുന്ന ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുള്‍പ്പടെയുള്ള സംഘങ്ങളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു.പണം കൈമാറിയാല്‍ ആവശ്യക്കാര്‍ പറയുന്ന സ്ഥലത്ത് എത്തിച്ചുകൊടുക്കുന്ന ഈ സംഘത്തെകുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റ, എസ്.ഐ. ജസ്റ്റിന്‍ KR എന്നിവര്‍ അറിയിച്ചു.

മലപ്പുറം ജില്ലാ പോലീസ്മേധാവി ആര്‍.വിശ്വനാഥ് ഐപിഎസ് ന്‍റെ നേതൃത്വത്തില്‍, മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റ, എസ്.ഐ. ജസ്റ്റിന്‍KR ,ജൂനിയര്‍ എസ്.ഐ.ഭവിത, Asi ഗിരീഷ് കുമാർ എസ്.സി.പി.ഒ മാരായ ഇസ്സുദ്ദീന്‍,കൃഷ്ണദാസ് എന്നാവരും മലപ്പുറം പെരിന്തല്‍മണ്ണ , ഡാന്‍സാഫ് സ്ക്വാഡുമാണ് സംഘത്തിലുണ്ടായിരുന്നത്.