ഭരണകൂടങ്ങൾ പ്രവർത്തിക്കേണ്ടത് സാധാരണ പൗരന്മാരുടെ താല്പര്യങ്ങൾക്കനുസരിച്ചാവണം. പി കെ കുഞ്ഞാലിക്കുട്ടി എംപി.

ഭരണകൂടങ്ങൾക്ക് കണ്ണുതുറക്കാൻ എത്ര മരണങ്ങളും അനാഥമാക്കപ്പെട്ട മക്കളും വേണ്ടിവരും. ദുരന്തങ്ങൾ സംഭവിച്ചതിനു ശേഷം നീതി കണ്ണുതുറന്നിട്ട് കാര്യമില്ല

പി കെ കുഞ്ഞാലികുട്ടി എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം

 

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ രാജന്റെയും അമ്പിളിയുടെയും മരണവാർത്ത ഞെട്ടലോടെയാണ് കേട്ടത്. ഭരണകൂടങ്ങൾ പ്രവർത്തിക്കേണ്ടത് സാധാരണ പൗരന്മാരുടെ താല്പര്യങ്ങൾക്കനുസരിച്ചാവണം.

ഭരണകൂടങ്ങൾക്ക് കണ്ണുതുറക്കാൻ എത്ര മരണങ്ങളും അനാഥമാക്കപ്പെട്ട മക്കളും വേണ്ടിവരും. ദുരന്തങ്ങൾ സംഭവിച്ചതിനു ശേഷം നീതി കണ്ണുതുറന്നിട്ട് കാര്യമില്ല. സാധാരണ മനുഷ്യരുടെ മേൽ അധികാരത്തിന്റെ ബലം പ്രയോഗിക്കാൻ നിയമപാലകർക്ക് അനാവശ്യ ദൃതിയാണ്. അൽപം ക്ഷമയും പക്വതയും കാണിച്ചിരുന്നുവെങ്കിൽ ആ കുടുംബത്തിൽ ഇത്ര വലിയ ദുരന്തം ഉണ്ടാവുമായിരുന്നില്ല. ഭരണത്തിന്റെ മറവിൽ പോലും വലിയ വലിയ കുറ്റകൃത്യങ്ങൾ കാണിക്കുന്ന ആളുകൾക്ക് നീതിപാലകന്മാർ വകവെച്ചുകൊടുക്കുന്ന ആശ്വാസം ആ പാവം കുടുംബത്തിന് ലഭിച്ചില്ല എന്നത് അത്യധികം പ്രതിഷേധാർഹമാണ്. അനാഥമാക്കപ്പെട്ട ആ രണ്ട് മക്കളുടെ വേദനക്കും സങ്കടത്തിനുമൊപ്പമാണ് കേരളത്തിന്റെ മന:സാക്ഷി. അനാവശ്യ തിടുക്കം കാണിച്ച് മരണത്തിലേക്ക് തള്ളിവിടാൻ ആ ദമ്പതികളെ പ്രേരിപ്പിച്ച നിയമ പാലകരെ മാതൃകാപരമായി ശിക്ഷിക്കണം. കേരള സർക്കാരിന്റെ നിലപാടുകൾ വെറും വർത്തമാനങ്ങളും ജാഗ്രതയില്ലാത്ത പ്രവർത്തികളുമായതിന്റെ നേർ സാക്ഷ്യങ്ങളിലൊന്നാണ് ദുരന്തത്തിനിരയായ ഈ കുടുംബം.