Fincat

പട്ടാപകല്‍ വൻ ബാങ്ക് കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 15 ലക്ഷം കവര്‍ന്നു

ത്രിശൂർ: പോട്ടയില്‍ പട്ടാപകല്‍ ബാങ്ക് ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം കവർന്നു. പോട്ട ഫെഡറല്‍ ബാങ്കില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിനു ശേഷമാണ് സംഭവം.

1 st paragraph

15 ലക്ഷത്തോളം രൂപ നഷ്ടമായെന്നാണ് വിവരം. സംഭവം നടന്ന സമയം എട്ട് ജീവനക്കാർ ബാങ്കില്‍ ഉണ്ടായിരുന്നതായാണ് വിവരം. ദേശീയപാതയോട് ചേർന്നുള്ള സ്ഥലത്താണ് പട്ടാപകല്‍ മോഷണമുണ്ടായത്.

മുഖംമൂടിയും ഹെല്‍മറ്റും ധരിച്ചെത്തിയ മോഷ്ടാവ് ജീവനക്കാരെ കത്തി കാട്ടി ഭയപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാള്‍ കാബിന്‍റെ ചില്ല് കസേര ഉപയോഗിച്ച്‌ അടിച്ച്‌ തകർത്ത് അകത്ത് കടന്ന് പണം കവരുകയായിരുന്നു.

2nd paragraph

തുടർന്ന് ഇയാള്‍ ഇരുചക്രവാഹനത്തില്‍ രക്ഷപ്പെട്ടു. സംഭവത്തിന്‍റെ സിസടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിട്ടുണ്ട്. പോലീസ് പ്രതിക്കായി വ്യാപക തെരച്ചില്‍ ആരംഭിച്ചു.

Bank robbery in potta Federal bank