Fincat

ടൂറിസ്റ്റ് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ അപകടം: അധ്യാപികക്ക് ദാരുണാന്ത്യം, ഭര്‍ത്താവടക്കം 2 പേര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം എരുമമുണ്ടയില്‍ ടൂറിസ്റ്റ് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ ഓട്ടോറിക്ഷ യാത്രക്കാരിയായ അധ്യാപിക മരിച്ചു.എരുമമുണ്ട സ്വദേശി ഷൈനിയാണ് മരിച്ചത്. പള്ളിയില്‍ പോയി മടങ്ങി വരുന്നതിനിടെയയിരുന്നു അപകടം. ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഷൈനിയുടെ ഭർത്താവ് ബാബുവിനും ഒപ്പമുണ്ടായിരുന്ന അയല്‍വായി ലൂസിക്കും അപകടത്തില്‍ പരിക്കേറ്റു.

1 st paragraph

ഗുരുതരമായി പരിക്കേറ്റ ബാബുവിനെയും ലൂസിയെയും നിലമ്ബൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. അപകടം നടന്ന ഉടനെ മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷൈനിയെ രക്ഷിക്കാനായില്ല.