തിരൂർ ഗൾഫ് മാർക്കറ്റിൽ സമ്മാനപ്പെരുമഴ; BiZBOOM ഷോപ്പിംങ് ഫെസ്റ്റിവലിന് തുടക്കമായി

 

തിരൂർ : സമ്മാനപ്പെരുമഴ തീർത്ത് തിരൂർ ഗൾഫ് മാർക്കറ്റിൽ BiZBOOM ഷോപ്പിംങ് ഫെസ്റ്റിവലിന് തുടക്കമായി. ഫെസ്റ്റിവലിന്റെ ഉദ്ഘാടനം കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ കേരള ഹജ്ജ് വഖഫ് സ്പോർട്സ് മന്ത്രി വി.അബ്ദുറഹ്മാൻ നിർവ്വഹിച്ചു.

ചടങ്ങിൽ തിരൂർ മുൻസിപ്പൽ പ്രതിപക്ഷ നേതാവ് എസ്.ഗിരീഷ്, വാർഡ് കൗൺസിലർ സതീശൻ മാവുങ്കുന്ന്, കെ.സലാം മാസ്റ്റർ , ഫാത്തിമത്ത് സജ്ന എന്നിവർപങ്കെടുത്തു.

ഗൾഫ് മാർക്കറ്റ് മാനുഫാക്ച്ചറിംങ് യൂണിറ്റിലേക്ക് കൂടി കാലെടുത്ത് വെക്കണമെന്ന് മന്ത്രി ആവശ്യപെട്ടു.

അതിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ട എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.ഗൾഫ് മാർക്കറ്റിനെ പ്രത്യേക സോൺ ആക്കി മാറ്റുന്നതിന് വേണ്ട നടപടികൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ എ അറിയിച്ചു. ചടങ്ങിൽ ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം എം.എൽ.എ നിർവഹിച്ചു.

ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഗൾഫ് മാർക്കറ്റിൽ നിന്നും പർച്ചേഴ്സ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സൗജന്യ കൂപ്പൺ നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി മാരുതി ബലീ നോ കാറും, രണ്ടാം സമ്മാനം 4 പേർക്ക് ഹോണ്ട സ്കൂട്ടിയും, മൂന്നാം സമ്മാനം മലബാർ ഓൺലൈൻ സ്പോൺസർ ചെയ്യുന്ന മലേഷ്യൻ ട്രിപ്പും മറ്റു അനേകം പ്രോത്സാഹന സമ്മാനങ്ങളും നൽകുമെന്ന് സംഘാടകർ അറിയിച്ചു.

പരിപാടിക്ക് അബ്ദുറഹിമാൻ ഹാജി, ഇബ്നുൽ വഫ, കെ.ഐ.അബ്ദുൽ നാസർ, വി.എ ഹംസ ഹാജി, വി.വി മുജീബ്, അലി ജപ്പാൻ സ്ക്വയർ, മജീദ് എ.എം.കെ , അബ്ദുൽ ഗഫൂർ, നിസാർ വി.ആർ റ്റു , ഷാജി നൈസ് , വി.എ അൻവർ സാദത്ത്, ഷഹൂദ്, ഷഹീർ, ഇല്യാസ് എ വൺ , അഷറഫ്, ആബിദ് ചെമ്മാട്,ഷമീർ ഫിനിക്സ്,സമദ് കോട്ടക്കൽ, അബ്ദു മോൻ സീസോൺ, എ.എം മജീദ്, നൈസ് കാദർ, ഷനാബ് എ ടു സഡ്,ഓറഞ്ച് സെയ്തലവി,നിസാർ ഐ മാസ്റ്റർ,ബാബു സാഫ്,ആദിൽ ജെ ക്യാപ് ,മാനു എമിനൻ്റ്, ഷുക്കൂർ മലബാർ ഓൺ ലൈൻ

എന്നിവർ നേതൃത്വം നൽകി.