വൈലത്തൂർ  കാവപ്പുരയിൽ മകന്‍ മാതാവിനെ വെട്ടിക്കൊന്നു; പ്രതി മുസമ്മിലിന് മാനസി പ്രശ്നമെന്ന് സംശയം

മുമ്പും സമാന സംഭവങ്ങൾ ചെയ്തതായി വിവരം

പൊന്‍മുണ്ടം പഞ്ചായത്തില്‍ കാവപ്പുരയില്‍ മകന്‍ മാതാവിനെ വെട്ടിക്കൊന്നു. നന്നാട്ട് ആമിനയാണ് (62) മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ നടന്ന സംഭവത്തില്‍ മകന്‍ മുസമ്മലിനെ (35) പോലിസ് അറസ്റ്റ് ചെയ്തു. ആമിനയുടെ ഭര്‍ത്താവ് രാവിലെ ജോലിക്ക് പോയതിന് പിന്നാലെയാണ് ആക്രമണം നടന്നത്. കൊടുവാള്‍ ഉപയോഗിച്ച് വെട്ടിയ ശേഷം ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സംഭവ സ്ഥലത്തു വെച്ച് തന്നെ ആമിന മരിച്ചു. മുസമ്മലിന് മാനസിക പ്രശ്‌നങ്ങള്‍ ഉളളതിനാല്‍ സമാന സംഭവങ്ങള്‍ ഇതിന് മുന്‍പും നടന്നതായാണ് വിവരം. പ്രകോപനങ്ങളൊന്നും ഉണ്ടായിരുന്നില്ല. അടുക്കളയില്‍ നിന്ന ആമിനയെ പ്രതി പിന്നില്‍ വെട്ടുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു.