കോഴിക്കോട്: കോഴിക്കോട് വീടിന് തീപിടിച്ച് വയോധിക മരിച്ചു. കോഴിക്കോട് വടകര വില്യാപ്പള്ളിയില്‍ ഇന്ന് രാത്രി ഏഴുമണിയോടെയാണ് വീടിന് തീപിടിച്ചത്.വില്യാപ്പള്ളി സ്വദേശിനി നാരായണി ആണ് മരിച്ചത്. നാരായണി വീട്ടില്‍ തനിച്ചായിരുന്നു. വീട്ടില്‍ നിന്ന് തീ ആളിപടരുന്നത് കണ്ടാണ് സമീപവാസികള്‍ വിവരം അറിഞ്ഞത്. തീ അണച്ചെങ്കിലും നാരായണിയെ രക്ഷിക്കാനായില്ല. വീടിന് എങ്ങനെയാണ് തീപിടിച്ചതെന്ന് വ്യക്തമല്ല. സ്ഥലത്ത് പൊലീസും ജനപ്രതിനിധികളുമടക്കം എത്തിയിട്ടുണ്ട്. സംഭവം അറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് എത്തിയത്.