Fincat

ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം: രണ്ടാഴ്ച പിന്നിട്ടിട്ടും തിരിഞ്ഞു നോക്കാതെ സര്‍ക്കാര്‍; പിന്തുണയുമായി ജനകീയ ഐക്യദാര്‍ഢ്യം

വേതന വര്‍ദ്ധനവ് അടക്കം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം രണ്ടാഴ്ച പിന്നിടുമ്പോഴും തിരിഞ്ഞുനോക്കാതെ സര്‍ക്കാര്‍.സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വി.എം.സുധീരനടക്കമുള്ള നേതാക്കള്‍ സമരവേദിയിലെത്തി. നിരോധിത സംഘടനകള്‍ക്ക് സമരവുമായി ബന്ധമുണ്ടെന്ന ആരോപിച്ച് വിരട്ടാന്‍ നോക്കേണ്ടെന്നാണ് സമരസമിതിയുടെ മറുപടി.

1 st paragraph

രണ്ടാഴ്ചയായി നീളുന്ന സമരം. ആവശ്യങ്ങളില്‍ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച്
സെക്രട്ടറിയേറ്റ് പടിക്കല്‍ തുടരുകയാണ് ആശമാര്‍. കേരളത്തിലെ ഏറ്റവു ജനവിരുദ്ധ സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറരുതെന്നും മുഖ്യമന്ത്രി ഇടപെട്ട് സമരം അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു.

ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമരവേദിയിലേക്ക് മാര്‍ച്ച് നടത്തി. നിരോധിത സംഘടനകളുടെ പിന്തുണയോടയാണ് സമരമെന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനി ആരോപിച്ചിരുന്നു. പേടിപ്പിക്കാന്‍ നോക്കേണ്ടെന്നാണ് സമരസമിതിയുടെ മറുപടി.
സമരം ദേശീയശ്രദ്ധ നേടിയിട്ടും സര്‍ക്കാര്‍ തുടര്‍ചര്‍ച്ചകള്‍ക്കുള്ള സാധ്യത തുറന്നിട്ടില്ല.
സമരം കണ്ട ഭാവമില്ല മുഖ്യമന്ത്രിക്കും. മറ്റന്നാള്‍ വിവിധ ജനകീയ സമരസമിതികളുടെ
നേതാക്കളെ അണിനിരത്തി ആശവര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി ഐക്യദാര്‍ഢ്യറാലി സംഘടിപ്പിക്കും.

 

2nd paragraph