മൂന്നംഗ സംഘം യുവാവിനെ മര്‍ദിച്ചതായി പരാതി; ആശുപത്രിയില്‍ ചികിത്സയില്‍, കാരണം മുൻവൈരാഗ്യമെന്ന് പൊലീസ്


തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് യുവാവിനെ മൂന്നംഗ സംഘം മർദ്ദിച്ചതായി പരാതി. നെടുംകുഴി സ്വദേശി നിഥിനാണ് സംഘത്തിന്റെ മർദ്ദനത്തില്‍ പരിക്കേറ്റത്.മർദ്ദനത്തില്‍ പരിക്കേറ്റ യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ചാങ്ങ കുരിശടി കണ്ടമ്മൂല സ്വദേശികളായ മനു, രാഹുല്‍ ഒപ്പം ഇവരുടെ സംഘത്തില്‍ ഉണ്ടായിരുന്ന മറ്റൊരാളുമാണ് നിതിനെ മർദ്ദിച്ചത് എന്നാണ് പരാതിയില്‍ പറയുന്നത്. മുൻ വൈരാഗ്യമാണ് മർദ്ദനത്തിന് കാരണം. ആര്യനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.