കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു; യുവതി മരിച്ചു, പത്തു പേര്‍ക്ക് പരിക്ക്
മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിയായ യുവതി മരിച്ചു.അപകടത്തില്‍ പത്തു പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്ന് വൈകിട്ട് അഞ്ചരയോടെ പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് വെച്ചാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. മണ്ണാർക്കാട് കോട്ടോപ്പാടം മേലെ അരിയൂർ ചെറുവള്ളൂർ വാരിയം ഹരിദാസ് വാരിയരുടെ മകള്‍ ശ്രീനന്ദ (21)ആണ് മരിച്ചത്. മണ്ണാർക്കാട് യുണിവേഴ്സല്‍ കോളേജിലെ ബിസിഎ അവസാന വർഷ വിദാർഥിനിയാണ്. പ്രൊജക്‌ട് ആവശ്യാർഥം കോഴിക്കോടുപോയി തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്.
കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസും എതിരെ വരുകയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ബസിന്‍റെ ഒരു വശം പൂര്‍ണമായും തകര്‍ന്നു. ലോറി റോഡരികിലേക്ക് മറിയുകയും ചെയ്തു.
ബസിന്‍റെ ഒരു വശത്തായി ഇരുന്ന പത്തോളം പേർക്കാണ് പരിക്കേറ്റത്. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവർ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. പരിക്കേറ്റ 2 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കൊയിലാണ്ടിയില്‍ ടാങ്കര്‍ ലോറി സ്കൂട്ടറിലിടിച്ച് വീട്ടമ്മ മരിച്ചു
കോഴിക്കോട്: കൊയിലാണ്ടി ദേശീയപാതയില്‍ ടാങ്കര്‍ ലോറി സ്കൂട്ടറിലിടിച്ച് യാത്രക്കാരി മരിച്ചു. സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന വീട്ടമ്മയാണ് മരിച്ചത്. ടാങ്കർ സ്കൂട്ടറില്‍ ഇടിച്ച ശേഷം കുറച്ചു ദൂരം കൊണ്ടുപോയി.