ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ പി.ജി, പി.ജി ഡിപ്ലോമ പ്രവേശനം; ഏപ്രില്‍ 27വരെ അപേക്ഷിക്കാം


കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്ബസുകളിലും 2025-26 അദ്ധ്യയന വർഷത്തെ എം.എ, എം.എസ്‌.സി, എം.എസ്.ഡബ്ല്യു, എം.എഫ്.എ, എം.പി. ഇ. എസ്, മള്‍ട്ടി ഡിസിപ്ലിനറി ഡ്യുവല്‍ മെയിൻ മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ്, പി. ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 27 വരെ ദീര്‍ഘിപ്പിച്ചതായി സര്‍വ്വകലാശാല അറിയിച്ചു. വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിനും www.ssus.ac.inസന്ദർശിക്കുക.

അസിസ്റ്റന്റ് പ്രൊഫസർ, ലക്ചറർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (സി – മെറ്റ്) യുടെ കീഴിലുള്ള സിമെറ്റ് നഴ്സിംഗ് കോളേജുകളിലെ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ (ഉദുമ, താനൂർ, മലമ്ബുഴ, ധർമടം), സീനിയർ ലക്ചറർ (ഉദുമ, മലമ്ബുഴ, പള്ളുരുത്തി), ലക്ചറർ /ട്യൂട്ടർ (താനൂർ, പള്ളുരുത്തി, ധർമടം, തളിപ്പറമ്ബ) തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം.

യോഗ്യത: അസിസ്റ്റന്റ് പ്രൊഫസർ- എം.എസ്.സി നഴ്സിംഗ് ബിരുദം, എം.എസ്.സി നഴ്സിംഗിന് ശേഷം മൂന്ന് വർഷത്തെ അധ്യാപനപരിചയം. സീനിയർ ലക്ചറർ: എം.എസ്.സി നഴ്സിംഗ് ബിരുദം, രണ്ട് വർഷത്തെ അധ്യാപനപരിചയം. ലക്ചറർ /ട്യൂട്ടർ – എം.എസ്.സി നഴ്സിംഗ് അല്ലെങ്കില്‍ ബി.എസ്.സി / പോസ്റ്റ് ബേസിക് നഴ്സിംഗും ഒരു വർഷത്തെ പ്രവർത്തിപരിചയവും. പരമാവധി പ്രായം: 50 വയസ് (എസ്.സി/എസ്.ടി, ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്)

അപേക്ഷ ഫീസ്: ജനറല്‍ വിഭാഗത്തിന് 250 രൂപയും എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 100 രൂപയും. ഫീസ് സിമെറ്റിന്റെ വെബ്‌സൈറ്റിലുള്ള (www.simet.in) SB Collect/Challan മുഖേന അടക്കാവുന്നതാണ്. www.simet.in നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ചു ബയോഡേറ്റ, വയസ് തെളിയിക്കുന്ന സിർട്ടിഫിക്കറ്റ്, ബി.എസ്.സി നഴ്സിംഗ്/ എം.എസ്.സി നഴ്സിംഗ്/ ഡിഗ്രി സർട്ടിഫിക്കറ്റുകള്‍, മാർക്ക് ലിസ്റ്റുകള്‍ പ്രവൃർത്തിപരിചയ സർട്ടിഫിക്കറ്റുകള്‍, സാധുവായ കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷൻ, സംവരണാനുകൂല്യമുള്ള ഉദ്യോഗാർത്ഥികള്‍ ജാതി സർട്ടിഫിക്കറ്റ്, നോണ്‍ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകള്‍ സഹിതം ഡയറക്ടർ, സിമെറ്റ് പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തില്‍ ഏപ്രില്‍ 25 നകം സമർപ്പിക്കണം.